KOYILANDY DIARY.COM

The Perfect News Portal

വട്ടോളി പ്രവീണാലയം കെ കാർത്ത്യായനി ടീച്ചർ (87) നിര്യാതയായി

വടകര: വട്ടോളി പ്രവീണാലയം കെ കാർത്ത്യായനി ടീച്ചർ (87) നിര്യാതയായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി. ഭർത്താവ്: പരേതനായ ‘പണ്ഡിത രത്നം’ പി ഗോവിന്ദ മാരാർ മാസ്റ്റർ (റിട്ട. അധ്യാപകൻ, വട്ടോളി സംസ്കൃതം ഹൈസ്കൂൾ).

മക്കൾ: വേണു കക്കട്ടിൽ (റിട്ട. പ്രധാനാധ്യാപകൻ കെആർഎച്ച്എസ് പുറമേരി, സിപിഐ എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം, അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി, സിഐടിയു ഏരിയ പ്രസിഡന്റ്, ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട്),

പി വിജയകുമാർ (റിട്ട. അധ്യാപകൻ വട്ടോളി നാഷണൽ എച്ച്എസ്എസ്), പി രാജ്  കുമാർ (റിട്ട. പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂർ എച്ച്എസ്എസ്), പി പ്രവീണ (അധ്യാപിക ഇരിങ്ങണ്ണൂർ എച്ച്എസ്എസ്). മരുമക്കൾ: രത്നവല്ലി (റിട്ട. പിഎഫ് ഓഫീസ് കണ്ണൂർ), പി മധുസൂദനൻ (റിട്ട. സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), പ്രീത മഠത്തിൽ, പേരാവൂർ ), എം രേഖ (തഹസിൽദാർ എൽഎ എൻഎച്ച്, വടകര). സഹോദരി: ഗംഗാദേവി ടീച്ചർ (റിട്ട. അധ്യാപിക മാടായി കണ്ണൂർ).

Advertisements
Share news