KOYILANDY DIARY.COM

The Perfect News Portal

നിർദ്ധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം ആൻ്റ് വനിത വിംഗും സംയുക്തമായി സംഘടിപ്പിച്ച നിർദ്ധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം അഷ്റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി.
പി.കെ കോയ, സാബിറ പൈക്കാട്ട്, ടി.സക്കീല, ടി.മുഹമ്മദ് ഇസ്മായിൽ, കെ.പി അബൂബക്കർ, റീജ കക്കോടി, എം.റുബീന സംസാരിച്ചു. എം.ടി സാബിറ സ്വാഗതവും കെ.എം മുനീറ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!