KOYILANDY DIARY.COM

The Perfect News Portal

കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടില്ല. കോടതി

ന്യൂഡൽഹി: കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവി‍ല്ല. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്ന കോടതി രേഖ പുറത്തുവന്നു.

കേസ് 14-ലേക്ക്  മാറ്റുന്നു എന്നു മാത്രമാണ് തിങ്കളാഴ്‌ച കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ജലീലിനെതിരേ ഹർജി നൽകിയ  സുപ്രീംകോടതി അഭിഭാഷകൻ ജി എസ് മണിയാണ്  തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്‌ പിന്നിൽ. കേസ്‌ പരിഗണിച്ചശേഷം ഇയാൾ കോടതിയിൽനിന്നിറങ്ങി മാധ്യമങ്ങളോട്‌ കേസെടുക്കാൻ ഉത്തരവിട്ടെന്ന്‌ പറയുകയായിരുന്നു.

Share news
error: Content is protected !!