KOYILANDY DIARY

The Perfect News Portal

തൊണ്ട വേദന ലഘുകരിക്കുന്ന ചില ആയുര്‍വേദവിധികള്‍

നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ ഒക്കെയാണ്. നമുക്ക് തൊണ്ട വേദന ലഘുകരിക്കുന്ന ചില ആയുര്‍വേദവിധികള്‍ പരിചയപ്പെടാം.

ആയുര്‍വേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങള്‍ വരുത്തണം.

തണുത്തതും ,പുളിപ്പും ,മസാലകള്‍ ഉള്ളതുമായ ഭക്ഷണം ഉപേക്ഷിക്കണം .ഔഷധസസ്യങ്ങളും ,സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി,വെളുത്തുള്ളി,ഉലുവ എന്നിവ തൊണ്ടവേദന മാറാന്‍ സഹായിക്കുന്നു തൊണ്ട വേദന ശമിപ്പിക്കാനുള്ള 5 ആയുര്‍വേദ പ്രതിവിധികള്‍ ചുവടെ പ്രതിപാദിക്കുന്നു .

Advertisements

ഏലം

നിങ്ങള്‍ പാലിലും മറ്റു ഭക്ഷണ സാധനങ്ങളിലും മണം കിട്ടാനായി ഏലം ഉപയോഗിക്കാറില്ലേ ? എന്നാല്‍ നിങ്ങള്‍ക്കറിയാമോ ആയുര്‍വേദത്തില്‍ ഏലം തൊണ്ട വേദനയ്ക്കും, ടോണ്‍സില്‍സിനുമുള്ള പ്രതിവിധിയാണ് .വെള്ളത്തില്‍ ഏലം ഇട്ടു കവിള്‍കൊള്ളുന്നത് തൊണ്ട വേദന ശമിപ്പിക്കും.

ഉലുവ

നമുക്കറിയാം ഉലുവ ദഹനക്കേടിനും ,മുടി വളരാനും നല്ലതാണെന്ന് .അതുപോലെ തന്നെ തൊണ്ട വേദന ശമിപ്പിക്കാനും ഇത് നല്ലതാണു .ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച്‌ ചെറു ചൂട് അവസ്ഥയില്‍ കവിള്‍കൊള്ളുന്നത് തൊണ്ട വേദനയ്ക്ക് നല്ലതാണ്.

മാവിന്റെ പുറം തോല്

നിങ്ങള്‍ക്കറിയാമോ മാവിന്റെ പട്ട തൊണ്ട വേദനയ്ക്ക് നല്ലതാണെന്ന് ആയുര്‍വേദ പ്രകാരം മാവിന്റെ പട്ട തൊണ്ട വേദന പരിഹരിക്കാന്‍ ഉത്തമമാണ് .ഇത് വെള്ളവുമായി അരച്ചു കിട്ടുന്ന ദ്രാവകം കൊണ്ട് കവിള്‍ കൊള്ളുകയോ ,വേദന ഉള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യാം.

ത്രിഫല

ത്രിഫല, മൂന്നോ അതിലധികമോ ഔഷധങ്ങള്‍ .ചേര്‍ത്ത് ദഹന പ്രക്രീയ എളുപ്പമാക്കാനും ,വിഷ വിമുക്തമാക്കാനും ,പ്രതിരോധ ശേഷി കൂട്ടാനും ഉപയോഗിക്കുന്നതാണ് .ആയുര്‍വേദത്തില്‍ തൊണ്ട വേദനയ്ക്കും മറ്റു തൊണ്ട പ്രശ്നങ്ങള്‍ പരിഹാരിക്കാനും ഉപയോഗിക്കുന്നു. തിഫല ചൂട് വെള്ളത്തില്‍ മിക്സ് ചെയ്തു പല തവണ കവിള്‍ കൊള്ളുന്നത് വഴി തൊണ്ട വേദനയ്ക്ക് എളുപ്പത്തില്‍ ശമനം കിട്ടും.

ഇരട്ടി മധുരം

വിപണിയില്‍ എളുപ്പം ലഭ്യമാകുന്ന , എന്നാല്‍ അധികമാരും അറിയാത്ത , തൊണ്ട വേദനയ്ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഇരട്ടി മധുരം .ഇത് തൊണ്ടയെ തണുപ്പിച്ചു അണുബാധ തടയുന്നു .തൊണ്ട വേദന ശമിക്കാനായി ഇരട്ടി മധുരം വെള്ളത്തില്‍ തിളപ്പിച്ച്‌ ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക .വേദകാലം മുതല്‍ക്കേ ആയുര്‍വേദത്തില്‍ ഇടം പിടിച്ചിട്ടുള്ള ഒരു ഔഷധമാണിത്.