KOYILANDY DIARY.COM

The Perfect News Portal

വിശാലും ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയും തമ്മിലുള്ള വിവാഹം ഉടന്‍?

വിശാലും ശരത്ത് കുമാറും തമ്മില്‍ മുട്ടന്‍ പോരാണെങ്കിലും, ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത്കുമാറുമായിയുള്ള വിശാലിന്റെ പ്രണയം ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട് എന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വിവരം. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും എന്നും അറിയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും എന്ന് വിശാല്‍ അറിയിച്ചത്. എന്നാല്‍ വധു വരലക്ഷ്മിയാണോ എന്ന ചോദ്യത്തിന് വിശാല്‍ ഒന്നും മിണ്ടിയിട്ടില്ല.

നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹം കഴിക്കും എന്ന് നേരത്തെ വിശാല്‍ അറിയിച്ചതാണ്. കെട്ടിടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വിവാഹവും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വിശാല്‍ പറഞ്ഞത്. നടികര്‍ സംഘത്തിന്റെ വിഷയത്തിലാണ് വിശാലും ശരത്ത് കുമാറും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്. താരയുദ്ധം പൊടിപൊടിയ്ക്കുമ്പോഴും ഈ പ്രണയത്തെ ഓര്‍ത്തായിരുന്നു ആരാധകര്‍ക്ക് ആവലാതി.

 

Share news