KOYILANDY DIARY

The Perfect News Portal

പ്ലാങ്ക് എക്സര്‍സൈസ് ചെയ്യൂ..കരുത്ത് നേടാം

ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ അവയുടെ പ്രായോഗികതയും ലാളിത്യവും വഴി ശരീരഭാരം ഉപയോഗിച്ച് ആകാരഭംഗി നേടുന്നതിലൂടെ ഫിറ്റ്നെസ്സ് രംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട് പോകാത്ത ഒരു ബോഡി വെയ്റ്റ് വ്യായാമമാണ് പ്ലാങ്ക്സ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്. കാരണം അവ നിങ്ങളുടെ കുറഞ്ഞ സമയം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതിനാല്‍ കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

ശരീരത്തിന്‍റെ പിന്‍ഭാഗത്തിന് മുഴുവനും നട്ടെല്ലിനും പിന്തുണ നല്‍കുന്നത് വയറ്റിലെ പേശികളാണ്. പരുക്കുകളില്‍ നിന്ന് തടയുന്നതില്‍ അവ പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും അവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ഉടലിലെ പേശികള്‍ കരുത്തുള്ളവയും പതിവായി പരിശീലനം ലഭിക്കുന്നതുമാകണം. ഇതെല്ലാം കാണിക്കുന്നത് എല്ലാ ദിവസവും പ്ലാങ്ക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഉടലിന് കരുത്ത് നല്‍കുകയും അത് വഴി നട്ടെല്ലിനെ പിന്തുണയ്ക്കുകയും ചെയ്യും എന്നാണ്. എല്ലാ ദിവസവും പ്ലാങ്ക് വ്യായാമം ചെയ്യുകയും എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യുക.