KOYILANDY DIARY

The Perfect News Portal

പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കാം

പല്ലിന്റെ പുറംചട്ടയായ ഇനാമല്‍ കേടു വരുമ്പോഴാണ് തണുത്തതും ചൂടുള്ളതുമെല്ലാം കഴിയ്ക്കുമ്പോള്‍ പല്ലിന് പുളിപ്പു തോന്നുന്നത്. ഇതിനാണ് സെന്‍സിറ്റീവിറ്റിയെന്നു പറയുന്നതും. പല്ലിനെ കേടുപാടുകളില്‍ നിന്നും സംരക്ഷിയ്ക്കുന്ന ഒന്നാണ് ഇനാമല്‍. ഇത് കേടാകുന്നത് പല്ലു പെട്ടെന്ന കേടാകാന്‍ ഇടയാക്കും. പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കാന്‍, അതായത് പല്ലിന്റെ ഇനാമല്‍ കേടാകാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ

പല്ലു കടിയ്ക്കുന്നതും പല്ലിന്റെ സെന്‍സിറ്റീവിറ്റി കൂട്ടുന്ന ഘടകമാണ്. ഈ ശീലവും ഉപേക്ഷിയ്ക്കാം.
സെന്‍സിറ്റീവ് പല്ലുകള്‍ക്കുള്ള ടൂത്ത്‌പേസ്റ്റ് ലഭ്യമാണ്. ഇതുപയോഗിയ്ക്കാം .സെന്‍സിറ്റീവ് പല്ലുകള്‍ക്കുള്ള ടൂത്ത്‌പേസ്റ്റ് ലഭ്യമാണ്. ഇതുപയോഗിയ്ക്കാം. കാപ്പി, പുകവലി, മദ്യം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് വായുടെ ആരോഗ്യത്തെ ബാധിയ്ക്കും.2 മിനിറ്റെങ്കിലും പല്ലു ബ്രഷ് ചെയ്യുക. മൃദുവായ ടൂത്ത്ബ്രഷ് ഉപയോഗിച്ച് മൃദുവായി ബ്രഷ് ചെയ്യാം. പല്ലില്‍ പ്ലേക് രൂപപ്പെടാതെ ശ്രദ്ധിയ്ക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിയ്ക്കാന്‍ ഇട വരരുത്.ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ 1 ടീസ്പൂണ്‍ റോക്ക് സാള്‍ട്ട് കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല് മൃദുവായി കൈ കൊണ്ടു തേക്കാം.ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളാം. ഇത് പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കും. ഇനാമല്‍ സംരക്ഷിയ്ക്കും. ഉപ്പിട്ട ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.