KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് നന്ദിഹില്‍സ്

നന്ദിഹില്‍സിനെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ആരും തന്നെ ബാംഗ്ലൂരില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് നന്ദിഹില്‍സ്. ഈ ആഴ്ച അവസാനം നമുക്ക് നന്ദി ഹില്‍സിലേക്ക് ഒരു യാത്ര പോയാലോ.

മരങ്ങള്‍ക്കിടയിലെ നടക്കല്ലുകളിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും പ്രകൃതിയുടെ ശാന്തത എത്ര സുന്ദരമെന്ന്

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികം ദൂരത്തല്ലാതെയാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നന്ദി ഹില്‍സില്‍ എത്തിച്ചേരാം.

Advertisements

നന്ദി ഹില്‍സിലേക്ക് പോകുന്ന വഴിയില്‍ ടിപ്പുവിന്റെ കൊട്ടാ‌രം കാണാം. കൊട്ടാരത്തിന്റെ കവാടം നന്ദി ഹില്‍സിലേക്ക് നിങ്ങളെ സ്വാഗതമരുളുന്നു. ഇവിടെ നിങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഫീ നല്‍കി പാര്‍ക്ക് ചെയ്യാം.

ഇറങ്ങിച്ചെല്ലാന്‍ പടിക്കെട്ടുകളുള്ള മനോഹരമായ ഒരു കുളം നന്ദിഹില്‍സില്‍ കാണാം. നന്ദിഹില്‍സിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ കുളം അമൃത സരോവരം എന്നാണ് അറിയപ്പെടുന്നത്.

ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയായാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ദേശീയപാത 7ലൂടെ യാത്ര ചെയ്താല്‍ നന്ദി ഹില്‍സിലേക്കുള്ള റോഡ് കാണാം.

ടിപ്പുവിന്റെ വേനല്‍ക്കാല താവളങ്ങളില്‍ ഒന്നായിരുന്നു നന്ദിഹില്‍സ്. ടിപ്പുവിന്റെ ഭരണകാലത്തെ ചില അവശേഷിപ്പുകള്‍ നന്ദിഹില്‍സില്‍ കാണാം.

കുരങ്ങന്മാരുടെ ഒരു പട ‌തന്നെ കാണാം നന്ദി ഹില്‍സില്‍. അതിനാല്‍ നിങ്ങളുടെ ബാഗുകളും മറ്റും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

നന്ദി ഹില്‍സില്‍ നിന്നുള്ള സുന്ദരമായ ഒരു കാഴ്ച്ച, ഇത്തരത്തില്‍ കാഴ്ചകാണാന്‍ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

മൂടല്‍ മഞ്ഞുമായി ഒളിച്ചു കളി കളിക്കുന്ന നന്ദിഹില്‍സില്‍ നിന്നുള്ള മറ്റൊരു കാഴ്‌ച.

നന്ദിഹില്‍സിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീ‌ന ക്ഷേത്രമാണ് ഇത്. നന്ദി ഹില്‍സ് സന്ദര്‍ശിക്കുമ്പോള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മറന്നുപോകരുത്.

വെണ്ണകുടത്തിലെ വെണ്ണപോലെ തുളുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ നന്ദിഹില്‍സില്‍ നിന്ന് ഒരു കാഴ്ച.

നന്ദിഹില്‍സിലെ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച. സമീപത്തിലുള്ള മലനിരകള്‍ കോടമഞ്ഞില്‍ നിറഞ്ഞ് നില്‍ക്കുന്ന കാഴ്ച കാണാം.

ഈ വ്യൂ പോയിന്റാണ് നന്ദിഹില്‍സില്‍ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട സ്ഥലം.

നന്ദിഹില്‍സിലേക്ക് യാത്ര പോകുമ്പോള്‍ അസ്തമയം വരെ കാത്തിരിക്കാന്‍ മറക്കരുത്. സുന്ദരമായ അസ്തമയ കാ‌ഴ്ചകള്‍ മിസ് ചെ‌യ്യരുത്.

നന്ദിഹില്‍സിലെ നന്ദി പ്രതിമ. ഇതില്‍ നിന്നാണ് നന്ദി ഹില്‍സിന് ആ പേര് ‌ലഭിച്ചത്.