KOYILANDY DIARY

The Perfect News Portal

ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കൊയിലാണ്ടി> കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിൽ ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ടും മുറി പുതുശ്ശേരിക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൾ: മിനി (ചേളന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്‌സൺ). മരുമകൻ: സതീശൻ (ചേളന്നൂർ). സഹോദരങ്ങൾ: മോഹനൻ, കല്യാണിക്കുട്ടി, ശോഭന. സഞ്ചയനം തിങ്കളാഴ്ച.