KOYILANDY DIARY

The Perfect News Portal

ഓസീസിന് തോല്‍വി തന്നെ; കിവീസിനോട് 159 റണ്‍സിന് തോറ്റു

ഒാക്ലന്‍ഡ് : ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയോട് 3-0 ത്തിന് തോറ്റ് പരമ്ബര അടിയറവു വച്ചതിനു പിന്നാലെ ഒസീസിന് ന്യൂസീലന്‍ഡിനോടും കൂറ്റന്‍ തോല്‍വി. ചാപ്പല്‍- ഹെഡ്ലി പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ 159 റണ്‍സിനാണ് കംഗാരുപ്പട തോറ്റത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഗുപ്റ്റിലിന്റെയും (90) നിക്കോളസിന്റെയും (61) ബ്രണ്ടം മക്കല്ലത്തിന്റെയും (44) ബാറ്റിങ്ങ് മികവില്‍ 307 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് 24.2 ഒാവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു. ന്യൂസീലന്‍ഡിനായി ട്രന്‍ഡ് ബോള്‍ട്ടും മാട്ട് ഹെന്‍ട്രിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ബോള്‍ട്ടും ഹെന്‍ട്രിയും വിക്കറ്റെടുക്കാന്‍ മത്സരിച്ചപ്പോള്‍ ഒമ്ബതോവറില്‍ ആറ് വിക്കറ്റിന് 41 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു ഒാസീസ്.പിന്നീട് ഏഴാം വിക്കറ്റില്‍ മാത്യു വെയ്‍ഡും ഫോക്നറും നടത്തിയ ചെറുത്തുനില്‍പ്പാണ് ഒാസീസിന്റെ പരാജയഭാരം കുറച്ചത്. ഇരുവരും ചേര്‍ന്ന് 79 റണ്‍സാണ് നേടിയത്. 37 റണ്‍സെടുത്ത വെയ്‍ഡിനെ ആന്‍ഡര്‍സണും 36 റണ്‍സെടുത്ത ഫോക്നറിനെ മില്‍നെയുമാണ് പുറത്താക്കിയത്. ആറ് ഒാസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.ജയത്തോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്ബരയില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി.

Advertisements