KOYILANDY DIARY

The Perfect News Portal

505 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തിക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തിക അനുവദിച്ചു. കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായായിരിക്കും നിയമനം. തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക് എന്നീവിടങ്ങളിൽ സി.ഇ.ഒ മാരെ നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെക്‌നോപാർക്കിൽ സഞ്ജീവ് നായരെയും ഇൻഫോപാർക്കൽ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക.

കേരളാ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതികളിൽ മാറ്റം വരുത്തും. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് നിരന്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. സഹകരണ ബാങ്കുകളിൽ/സംഘങ്ങളിൽ നിന്നും എടുത്ത് വായ്പകളിൽ കടാശ്വാസത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലകളിലെ അപേക്ഷകർക്ക് 31.08.2018 എന്നത് 31.08.2020 വരേയും മറ്റു 12 ജില്ലകളിലെ അപേക്ഷകർക്ക് 31.03.2014 എന്നത് 31.03 2016 വരെയും ദീർഘിപ്പിക്കാൻ അനുമതി നൽകി.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിലെ വർക്ക്‌മെൻ വിഭാഗം ജീവനക്കാരുടെ 01.01.2017 മുതലുള്ള ദീർഘകാല കരാർ വ്യവസ്ഥകൾക്ക് വിധേയമായി ഭേദഗതിയോടെ നടപ്പാക്കാൻ അനുമതി നൽകി. ദീർഘകാല കരാർ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റിക്കവറബിൾ അഡ്വാൻസായി 2022 ഫെബ്രുവരി മുതൽ അനുവദിച്ച നടപടി സാധൂകരിച്ചു.

Advertisements