KOYILANDY DIARY

The Perfect News Portal

കളഞ്ഞ് കിട്ടിയ 4 പവൻ സ്വർണ്ണാഭരണം ഉടമസ്ഥന് കൈമാറി

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. ഉള്ള്യേരി ആനവാതിൽ സ്വദേശി സുബീറിനാണ് കൊയിലാണ്ടി കേരള ബാങ്കിനു സമീപത്തു നിന്ന് നാല് പവനോളം വരുന്ന സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ അൻസാർ കൊയിലാണ്ടിയുടെതായിരുന്നു ആഭരണം എന്ന് മനസിലായി. എസ്.ഐ. എ. ഫിറോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. സതി, സി.പി.ഒ. എം.പി. അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം അൻസാറിന് കൈമാറി.