KOYILANDY DIARY

The Perfect News Portal

ഞങ്ങളും കൃഷിയിലേക്ക് പച്ചക്കറി തൈ വിതരണം ആരംഭിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ 15-ാം വാർഡിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സി.കെ. മാലതിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായിപച്ചക്കറി തൈ നടീലും നടന്നു.

പദ്ധതിയുടെ ഭാഗമായി വാർഡിലെ 200ൽ അധികം ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈകൾ ലഭ്യമാകും. ചടങ്ങിൽ മുൻ നഗരസഭ കൗൺസിലർമാരായ എം.വി. ബാലൻ, വി.കെ. രേഖ, വാർഡ് വികസനസമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *