KOYILANDY DIARY

The Perfect News Portal

എ.ടി. അഷറഫ് സ്മാരക ജീവകാരുണ്യ അവാർഡ് ഫൈസൽ നാറാത്തിന്

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഏർപ്പെടുത്തിയ എ.ടി. അഷറഫ് സ്മാരക ജീവകാരുണ്യ അവാർഡ് ഫൈസൽ നാറാത്തിന്. കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവർത്തകന് ഏർപ്പെടുത്തിയ എ.ടി. അഷറഫ് കാപ്പാട് സ്മാരക അവാർഡിനാണ് ഉള്ള്യരി സ്വദേശി ഫൈസൽ നാറാത്ത് അർഹനായത്.

കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അവാർഡ് സമർപ്പണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി.പി. മണി പ്രശസ്തി പത്രം സമർപ്പിച്ചു. വൈസ് ചെയർമാൻ സി.ബാലൻ അധ്യക്ഷനായി. ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, ജൂറി ചെയർമാൻ എം.ജി. ബൽരാജ്, കെ.കെ. ദീപു , സി. ബൈജു, കെ.കെ. ഫാറൂഖ്, ഇ.ചന്ദ്രൻ, അമീറലി, എൻ.കെ. വിജയഭാരതി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *