KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ ആടിനെ അഗ്നി രക്ഷാസേന രക്ഷിച്ചു

കൊയിലാണ്ടി: കിണറ്റിൽ വീണ ആടിനെ അഗ്നി രക്ഷാസേന രക്ഷിച്ചു. ഉള്ളിയേരി നടുക്കണ്ടി ശങ്കരൻ്റെ  ഉടമസ്ഥതയിലുള്ള ആടാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടു പറമ്പിലെ കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും എഫ്.ആർ.ഒ. സിജിത്ത് കിണറ്റിലിറങ്ങി ആടിനെ സേനാംഗങ്ങളുടെയും റെസ്ക്യൂ നെറ്റിൻ്റെയും സഹായത്തോടെ കരയിലേക്ക് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ.യുടെ നേതൃത്വത്തിൽ എഫ്.ആർ.ഒ. മാരായ ശ്രീരാഗ്, അമൽ, സത്യൻ ഹോംഗാര്‍ഡുമാരായ രാകേഷ്, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏര്പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *