KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ കർഷക ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തും ചേമഞ്ചേരി കൃഷിഭവനും സംയുക്തമായി ആഗസ്റ്റ് 16-17 തിയ്യതികളിൽ കർഷക ദിനം ആഘോഷിക്കുകയാണ് വൈവിദ്ധ്യമാർന്ന പരിപാടികളാണ് കർഷക ദിനാചരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തത് ഒന്നാം ദിനമായ ആഗസ്റ്റ് 16ന് കാലത്ത് പൈതൃകം പുരാതന കൃഷി ഉപകരണങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, കുടകൾ, തുടങ്ങിയവയുടെ വിതരോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ഷീല, വി കെ അബ്ദുൾഹാരിസ്, അതുല്യബൈജു കൃഷി ഓഫീസർ വിദ്യാ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ എ ഡി എസ്സ്കൾക്ക് കൃഷി അനുബന്ധ ക്വിസ്സ് മികച്ച കർഷകൻ അബുബക്കർ ഹാജി നയിച്ചു. അശോകൻ കോട്ട്, ശശി കോളോത്ത്, ബാലു പൂക്കാട് ഉണ്ണി മാടഞ്ചേരി എന്നിവർ നേതൃത്വം നൽകി കുടുംബശ്രീ അംഗങ്ങളുടെ പായസ പാചക മത്സരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *