KOYILANDY DIARY

The Perfect News Portal

സി. ആർ നായർക്ക് ആദരം

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ(എം)ന്റെ മുതിർന്ന നേതാവും മുൻ ജില്ലാ കമ്മിററി അംഗവുമായിരുന്ന സി. ആർ. നായരെ സിപിഐ(എം) പന്തലായനി ഈസ്റ്റ്‌ ബ്രാഞ്ച് നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. സെൻട്രൽ ലോക്കൽ കമ്മിററി അംഗം യു.കെ. ചന്ദ്രൻ അദ്ധേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.

ആഗസ്റ്റ് 15ന് ഉയർത്താനുള്ള ദേശീയ പതാക ഈസ്റ്റ് ബ്രാഞ്ച് സിക്രട്ടറി ടി. കെ. ശ്രീകുമാർ സി. ആർ നായരിൽ നിന്ന് ഏറ്റുവാങ്ങി. സി. അപ്പുക്കുട്ടി, പി. പവിത്രൻ, അമ്പിളി, ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *