KOYILANDY DIARY

The Perfect News Portal

ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ സ്വാതന്ത്യാമൃതം എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി. നഗരസഭ ചെയർപേഴസൺ സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാവാർഡിൽ എൽ.എസ്. ഋഷിദാസിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗസഭ കൗൺിലർ പ്രജിഷ പി അധ്യക്ഷതവഹിച്ചു.

പ്രോഗ്രം കോ-ഓഡിനേറ്റർ അഷറഫ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ, എസ്.എസ്.ജി. കൺവീനർ പി.കെ. രഘുാഥ്, അൻസാർ കൊല്ലം, നാരായണൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ലിഗേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എൽ.എസ്. ഋഷിദാസ് സ്വാഗതവും എൻ.എസ്.എസ്. വളണ്ടിയർ ദേവനന്ദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *