എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം 2022 ന് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം 2022 ന് തുടക്കമായി. കാലത്ത് ദത്ത് ഗ്രാമത്തിൽ കൽപകം എന്ന പേരിൽ എൻ.എസ്.എസ്. വിദ്യാർത്ഥികൾ തെങ്ങിൻ തൈ നട്ടു.’ക്യാമ്പ് നഗരസഭാ വൈ: ചെയർമാൻ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹർഘർ തരംഗിൻ്റ ഭാഗമായി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യന് ദേശീയ പതാക കൈമാറി,
പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സത്യൻ മുദ്ര ക്ലാസെടുത്തു, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി. വത്സല, പ്രോഗ്രാം ഓഫീസർ എൻ.കെ. നിഷിദ, ബിജേഷ് ഉപ്പാലക്കൽ, പ്രധാന അദ്ധ്യാപിക എം.പി. നിഷ ടീച്ചർ, അഡ്വ. പി. പ്രശാന്ത്, സാജിദ് എക്കാട്ടൂർ സംസാരിച്ചു.