KOYILANDY DIARY

The Perfect News Portal

സ്കൂൾ ബസ്സിന് മുകളിൽ മരം വീണു

കൊയിലാണ്ടി: കനത്ത കാറ്റിൽ സ്കൂൾ ബസ്സിന് മുകളിൽ മരം വീണു. ഇന്ന് പുലർച്ചെ 6 മണിയോടു കൂടിയാണ് റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വിക്ടറി ട്രേഡേഴ്സിന് മുമ്പിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു മുകളിലേക്ക് വൻമരം കടപുഴകി വീണത്. ആ സമയത്തായിരുന്നത് കൊണ്ട് ബസ്സിൽ ആരുമില്ലയിരുന്നു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ആനന്ദൻ്റെ സി പി യുടെ നേതൃത്വത്തിൽ സംഘം എത്തുകയും ചെയിൻസൊ ഉപയോഗിച്ച് മരം മുറിച്ച് മാറ്റുകയും ചെയ്തു.

ബസിന്റെ മുകളിലത്തെ ഭാഗം തകർന്ന നിലയിലാണുള്ളത്. ശ്രീ സത്യസായി വിദ്യാപീഠം ഉട്സ്ഥതയിലുള്ളതാണ് ബസ്സ്  ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫിസർ ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, നിധി പ്രസാദ് ഇ എം, സിജിത്ത് സി, സനൽ രാജ്, ഷാജു, സത്യൻ, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, രാജീവ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *