KOYILANDY DIARY

The Perfect News Portal

വ്യാപാരി വ്യവസായി സമിതി ഹെഡ്പോസ്റ്റ് ഓഫീസ് ധർണ്ണ

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപെടുത്തിയ ജി.എസ്.ടി. അവസാനിപ്പിക്കുക, പേപ്പർ കാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ 18 % ജി.എസ്.ടി പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊല്ലം പോസ്റ്റ് ഓഫിസിനു മുൻപിൽ ധർണ്ണ നടത്തിയത്.

സമിതി ജില്ലാകമ്മിറ്റി അംഗം കരിമ്പക്കൽ സുധാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് ഇ.പി അധ്യക്ഷത വഹിച്ചു. മൊയതീൻ കുട്ടി സംസാരിച്ചു. കെ.സി രാജൻ സ്വാഗതവും. ബിജു പൗർണമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *