KOYILANDY DIARY

The Perfect News Portal

നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി നഗരസഭ ഇ എം എസ്സ് സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു പദ്ധതി വിശദീകരണം നടത്തി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ എ ഇന്ദിര, സി പ്രജില, ഇ കെ അജിത്ത്, കൌൺസിലർമാരായ പി രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, നഗരസഭ സെക്രട്ടറി സുരേഷ്കുമാർ, ജെഎച്ച് ഐ പ്രസാദ്, അഡ്വ: കെ വിജയൻ, ശശി കോട്ടിൽ  എന്നിവർ സംസാരിച്ചു. എം പി ഇന്ദുലേഖ സ്വാഗതവും, സിഡിഎസ് ചെയർപേഴ്സൺ വിപിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *