KOYILANDY DIARY

The Perfect News Portal

ഹർഘർ തിരംഗ്: യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ബൈക്ക് റാലി

കൊയിലാണ്ടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർഘർ തിരംഗ് ന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ബൈക്ക് റാലി ആവേശമായി. കാട്ടില പീടികയിൽ നിന്നും ആരംഭിച്ച റാലി ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും കൊയിലാണ്ടി മണ്ഡലം പ്രഭാരിയുമായ ബി.കെ പ്രേമൻ ജാഥ ക്യാപ്റ്റൻ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, വിനിൽ രാജ്, ഒ. മാധവൻ, അഭിൽ അശോക്. ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പി. പ്രജിത്ത്, എസ്,സി,മോർച്ച മണ്ഡലം പ്രസിഡണ്ട് രജീഷ് തൂവക്കോട്, രവി വല്ലത്ത്, കെ.പി.എൽ. മനോജ്, ആഷിഷ് സംസാരിച്ചു. കൊല്ലം ഗാന്ധി പ്രതിമക്ക് സമീപം റാലി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *