KOYILANDY DIARY

The Perfect News Portal

ഡോ. കെ.ബി. മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം

കൊയിലാണ്ടി: കിറ്റ് ഇന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ. കെ.ബി. മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ. പ്രേംനാഥ്, ആവശ്യപ്പെട്ടു. സമതാ വിചാര കേന്ദ്രം കീഴരിയൂരിൽ സംഘടിപ്പിച്ച കെ.ബി. മേനോൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.ഹരി അദ്ധ്യക്ഷത വഹിച്ചു.

കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിൽ പുഷ്പാപാർച്ചനയും നടത്തി. കെ. ലോഹ്യാ, വി.കെ. വസന്തകുമാർ, കെ.എം. സുരേഷ് ബാബു എടയത്ത് ശ്രീധരൻ, പി.പ്രദീപ്കുമാർ, എ. കുഞ്ഞായൻ കുട്ടി, ഉണ്ണി മൊടക്കൊല്ലുർ, വി.എ. ലത്തീഫ്, ഇ.എം. മനോജ്, ഇ.എം. സുരേന്ദ്രൻ, കെ.എം. വേലായുധൻ, കൊല്ലം കണ്ടി വിജയൻ, ചുക്കോത്ത് ബാലൻ നായർ, എം കുട്ട്യാലി, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *