KOYILANDY DIARY

The Perfect News Portal

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തായി മരം മുറിഞ്ഞു റോഡിലേക്ക് വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ചെയിൻ സൊ ഉപയോഗിച്ച് മരംമുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി..  

അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ്: അസ്സി: സ്റ്റേഷൻ ഓഫീസർ കെ. പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ. നിധി പ്രസാദ്  എം. ധീരജ് ലാൽ, പി.സി. വിഷ്ണു,റഷീദ്, ഹോം ഗാര്‍ഡുമാരായ ഓംപ്രകാശ്, സോമ കുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *