KOYILANDY DIARY

The Perfect News Portal

സൗഹൃദ മത്സരം: മെസ്സിയും നെയ്മറും സുവാരിസും ഖത്തറില്‍ കളിക്കും

ദോഹ:  സൗദി അറേബ്യന്‍ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലി ക്ലബുമായി സൗഹൃദ മത്സരത്തിന് ലാലിഗ ചാമ്പ്യ
ന്‍മാരായ സ്പാനിഷ് ഫുട്ബാള്‍ ക്ലബ് എഫ് സി ബാഴ്സലോണ ഖത്തറിലെത്തുന്നു. ലോകത്ത് ഏറെ ആരാധകരുള്ള ലയണല്‍ മെസ്സിയും നെയ്മറും സുവാരസും ഉള്‍പ്പെടെ വന്‍ താരനിരയുമായാണ് ബാഴ്സയെത്തുക.

ദോഹ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ (അല്‍ ഗര്‍റാഫ സ്റ്റേഡിയം) ഡിസംബര്‍ 13നായിരിക്കും കളിയെന്ന് ഖത്തര്‍ എയര്‍വേയ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇരു ടീമുകളെയും സ്പോണ്‍സര്‍ ചെയ്യുന്നത് ഖത്തര്‍ എയര്‍വേയ്സാണ്. ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റുമെന്റുമാണ് കളിയുടെ പ്രായോജകര്‍.

Leave a Reply

Your email address will not be published. Required fields are marked *