KOYILANDY DIARY

The Perfect News Portal

കലാഭവന്‍ മണിയുടെ മരണo; സുഹൃത്തുക്കളുടേയും പരിചാരകരുടേയും നുണപരിശോധന തുടങ്ങി

ചാലക്കുടി:  നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടേയും പരിചാരകരുടേയും നുണപരിശോധന തുടങ്ങി. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പരിശോധന. മണിയുടെ മരണത്തിനു തലേദിവസം അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്.
അനീഷ്, മുരുകന്‍ എന്നിവരുടെ പരിശോധന പൂര്‍ത്തിയായി. മറ്റു നാല് പേരെ കൂടി അടുത്ത ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബര്‍ 27ന് മുമ്പ്‌ എല്ലാവരുടെയും പരിശോധന പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *