KOYILANDY DIARY

The Perfect News Portal

കബാലിയുടെ രണ്ടാം ഭാഗം വരുന്നു

കബാലിയുടെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകര്‍. മരുമകനും നടനുമായ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രം കബാലിയുടെ ‘സ്വന്തം’ പാ രഞ്ജിത്ത് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

അതിനിടെ രജനി ആരാധകര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. രജനീകാന്തിന്റെ മൂത്തമകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കബാലിയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ഇത്രനാള്‍ ക്യാമറക്ക് പിന്നില്‍ സജീവമായിരുന്ന ഐശ്വര്യ ഇനി ക്യാമറക്ക് മുന്നിലെത്തുകയാണ്.
പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.

രജനിയുടെ പുതിയ ചിത്രം എന്തിരന്റെ രണ്ടാം ഭാഗം പൂര്‍ത്തിയായാലുടന്‍ കബാലി 2 ആരംഭിക്കും. ചിത്രതില്‍ ധനുഷ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ കടത്തിവെട്ടി 600 കോടി രൂപ നേടിയ കബാലിയുടെ നിര്‍മ്മാതാവില്‍ നിന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുളള അനുമതി ധനുഷിന്റെ നിര്‍മ്മാണ കമ്ബനിയായ വണ്ടര്‍ബാര്‍ ഫിലിംസ് വാങ്ങിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *