KOYILANDY DIARY

The Perfect News Portal

സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍, മദ്യപാനം നിര്‍ത്തിയാല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍

സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍, മദ്യപാനം നിര്‍ത്തിയാല്‍ അയാളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തിയാല്‍ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കിയാലോ…

1. നല്ല ഉറക്കം
അമിതമായി മദ്യപിക്കുമ്പോള്‍, ഒരാള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതുമെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഉറക്കമില്ലാതെയാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ പ്രതിപ്രവര്‍ത്തനമായാണ് മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ നല്ല ഉറക്കം കിട്ടും. ഇതുവഴി, ശ്രദ്ധ, മാനസികശേഷി എന്നിവ മെച്ചപ്പെടുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

2.കരള്‍ ആരോഗ്യം വീണ്ടെടുക്കും 

Advertisements

മദ്യപാനം കരള്‍ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ നിന്നും മദ്യം നീക്കം ചെയ്യുമ്പോള്‍, നിങ്ങളുടെ കരള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നു.

3. സമ്പാദ്യം വര്‍ദ്ധിക്കും
മദ്യത്തിനായി ചെലവഴിച്ചിരുന്ന വന്‍ തുക ഈ ദുശീലം ഒഴിവാക്കിയാല്‍ ലാഭിക്കാനാകും. ഇത് ജീവിതച്ചെലവ് കുറയ്ക്കുകയും അതുവഴി സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

4. ശരീരഭാരം കുറയുന്നു
മദ്യപാനം ശരീരത്തില്‍ കലോറി സംഭരിച്ച് വെക്കുന്നതിന് ഇടയാക്കും. ഇത് ശരീര ഭാരം കൂടുന്നതിന് കാരണമാക്കും. മദ്യപാനം നിര്‍ത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

5. മനസ്സ് ശാന്തമാക്കും
പലപ്പോഴും വികാരങ്ങള്‍ക്ക് അടിപ്പെട്ടാണ് പലരും മദ്യപിക്കാറുള്ളത്. സന്തോഷമോ, ദുഖമോ നിരാശയോ വരുമ്പോള്‍ മദ്യപിക്കുന്നവരുണ്ട്. എന്നാല്‍ മദ്യപാനം മാനസികാരോഗ്യം മോശമാക്കുകയേയുള്ളു. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതോടെ മാനസികാരോഗ്യം മെച്ചപ്പെടുകയും, സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുകയും, ഊര്‍ജ്ജസ്വലത കൈവരികയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *