KOYILANDY DIARY

The Perfect News Portal

സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: സിനിമാ തിയേറ്ററിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കരുവളത്തെ ഷമീറിനെ(28)യാണ് പൊലീസ് പിടികൂടിയത്.

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ തിയേറ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം. സിനിമയുടെ ഇടവേളസമയത്ത് മൂത്രപ്പുരയിലെത്തിയ പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്താനാണ് ഇയാള്‍ ശ്രമിച്ചത്.

മൂത്രപ്പുരയുടെ ചുമരിന് ഏറ്റവും മുകളിലെ ചെറിയ എയര്‍ഹോളിലൂടെ മൊബൈല്‍ കടത്തിയാണ് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. മൊബൈല്‍ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടുകയായിരുന്നു.

Advertisements

ഇതിനിടെ ഷമീര്‍ ഒന്നുമറിയാത്തതുപോലെ തിടുക്കത്തില്‍ തിയേറ്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തി കാറെടുത്ത് പോകുകയും ചെയ്തു.

ഇടവേളസമയത്ത് വേഗത്തില്‍ പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ഷമീറിന്റെ കാറിന്റെ നമ്ബര്‍ കുറിച്ചെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ പൊലീസ് പിടികൂടിയത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *