KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസ് സോളാര്‍ കേസില്‍ സിപിഐ എം ഗൂഢാലോചന നടത്തിയെന്ന ഹര്‍ജി തള്ളി

തൃശൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരും സിപിഐ എം നേതാക്കളും ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ചൂണ്ടികാണിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി . തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ സരിതയുമായി ഗൂഢാലോചന നടത്തിയെന്നാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഗൂഢാലോചന നടന്നതിന് യാതൊരു തെളിവുമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി പരാതി തള്ളിയത്. ഇ പി ജയരാജന്‍ സരിതക്ക് പത്ത് കോടി വാഗ്ദാനം ചെയതുവെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഹര്‍ജിയിലുണ്ടായിരുന്നത്.