KOYILANDY DIARY

The Perfect News Portal

സൂര്യൻ അസ്തമിക്കുന്നത് ഉദിക്കുവാനാണ് – ത്രിപുരയിലെ അസ്തമയം ഉദിച്ചുയരാനും: എം. സ്വരാജ്‌

തിരുവനന്തപുരം: പരാജയപ്പെട്ടത് ത്രിപുരയാണെന്ന് എം സ്വരാജ്. ബിജെപി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്. പുതിയ സാഹചര്യത്തില്‍ പുതിയ പേരില്‍ തന്നെയാവും തുടര്‍ന്നും ത്രിപുരയിലെ കോണ്‍ഗ്രസ് അറിയപ്പെടുക. അവിടെ സിപിഐഎം പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത്. തോറ്റപ്പോഴും തകര്‍ന്നു പോയില്ലെന്ന് സാരം. എം സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

എങ്കിലും തിരഞ്ഞെടുപ്പിലെ മാനകങ്ങളനുസരിച്ച്‌ ത്രിപുരയില്‍ സിപിഐഎം പരാജയപ്പെട്ടു. പരാജയം സമ്മതിക്കുന്നു. എന്തുകൊണ്ട് സിപിഐഎം പരാജയപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. അവിടെ സിപിഐഎം തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന അഭിപ്രായവും പ്രസക്തമാണ്.

യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. സത്യം ജയിക്കണമെന്നില്ല. 1924 ല്‍ ഇറ്റാലിയന്‍ ജനറല്‍ ഇലക്ഷനില്‍ 64% വോട്ടു നേടിയാണ് മുസോളിനി ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ? 1933ല്‍ ജര്‍മന്‍ ഫെഡറല്‍ ഇലക്ഷനില്‍ 44% വോട്ടു നേടിയാണ് ഹിറ്റ്ലര്‍ ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ?

Advertisements

സ്വരാജിന്റെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ചുവടെ….

Leave a Reply

Your email address will not be published. Required fields are marked *