KOYILANDY DIARY

The Perfect News Portal

സാംസ്കാരിക പാഠശാല ശ്രദ്ധേയമായി

വടകര: ഫാസിസ്റ്റ് ഭീഷണിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാല ശ്രദ്ധേയമായി. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍’ എന്ന സന്ദേശമുയര്‍ത്തി നടത്തിയ പാഠശാലയില്‍ വടകരയിലെയും,പരിസര പ്രദേശങ്ങളിലേയും കലാകാരന്മാരും,സാംസ്കാരിക പ്രവര്‍ത്തകരും അണി ചേര്‍ന്നു.

ഫാസിസത്തിന്റെ ഇരുണ്ട കാലത്തില്‍ നിന്നും ജനാധിപത്യത്തിന്റെ പുതു വെളിച്ചത്തിലേക്ക് നാടിനേയും നാട്ടുകാരേയും ഉണര്‍ത്താന്‍ പരിഷത്ത് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ജനോത്സവത്തിന്റെ ഭാഗമായിട്ടാണ് പാഠശാല സംഘടിപ്പിച്ചത്. പ്രമുഖ ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് രാംദാസ്, കെ സ്മിതേഷ്, രുപം രാജേഷ്,രഘുനാഥ് പുതുപ്പണം എന്നിവര്‍ ഫാസിസ്റ്റ് ഭീഷണി തുറന്ന് കാണിക്കുന്ന ചിത്രങ്ങള്‍ വരച്ച്‌ പാഠശാലയില്‍ പങ്കാളികളായപ്പോള്‍

പ്രേംകുമാര്‍ വടകര,മണലില്‍ മോഹനന്‍ എന്നിവരടക്കമുള്ളവര്‍ നാടന്‍ പാട്ടുകളിലൂടെയും,സംഘഗാനത്തിലൂടെയും,മുദ്ര ഗീതങ്ങള്‍,കവിത എന്നിവയിലൂടേയും ഫാസിസത്തെ തുറന്നു കാട്ടി. നഗരസഭാ കൗണ്‍സിലര്‍ പി ഗിരീശന്‍,കെ സി പവിത്രന്‍,വി കെ ബാലന്‍,എടയത്ത് ശ്രീധരന്‍,പി രജനി, കെ സജീവന്‍,കെ വി വത്സന്‍,വി കെ പ്രതാപ് എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *