KOYILANDY DIARY

The Perfect News Portal

സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) നാലു മണിക്ക് വിനോദ സഞ്ചാര വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 12.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് കെ ദാസന്‍ എം.എല്‍.എ, സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കരകൗശലന പരിശീലന ഹാളുകള്‍, എ.സി കോണ്‍ഫ്രന്‍സ് ഹാള്‍, മുറികള്‍, ഡോര്‍മിറ്ററി, തുടങ്ങിയ സൗകര്യങ്ങള്‍ കരകൗശലന പരിശീലന കേന്ദ്രത്തിലുണ്ട്. മുള, കൈതോല, കുളവാഴ, വാഴനാര്, കോറപ്പുല്ല്, തെങ്ങിന്‍തടി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കേരള മ്യൂറല്‍ പെയിന്റിംഗ്, ടെറാക്കോട്ട മ്യൂറലുകള്‍, ജ്വല്ലറി ഉത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍ തുടങ്ങിയവയിലാണ് പരിശീലനങ്ങള്‍ നല്‍കുക.

ആദ്യഘട്ടത്തില്‍ ഇരിങ്ങലിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കുമാണ് പരിശീലനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടായിരം പേരെ പരിശീലിപ്പിക്കും. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നടത്തിപ്പ് യു.എല്‍.സി.സി.എസിനെ ഏല്‍പ്പിച്ചതായും സര്‍ഗാല അധികൃതര്‍ അറിയിച്ചു.

Advertisements

വാര്‍ത്താസമ്മേളനത്തില്‍ സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്, സര്‍ഗാലയ ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ് ബാബു, സര്‍ഗാലയ ക്രാഫ്റ്റ് ഡിസൈനര്‍ കെ.കെ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *