KOYILANDY DIARY

The Perfect News Portal

സഭയില്‍ നിന്ന്​ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്​റ്റര്‍ ലൂസി കളപ്പുര

കല്‍പറ്റ: കന്യാസ്​ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ സമരത്തില്‍ പ​ങ്കെടുത്തതിന് സഭയില്‍ നിന്ന്​ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്​റ്റര്‍ ലൂസി കളപ്പുര. 10 ദിവസത്തിനകം മഠം ഒഴിഞ്ഞു പോകാനാണ് ഉത്തരവിലുള്ളത്. അങ്ങനെ ഇറങ്ങി പോകാന്‍ സാധിക്കില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

മഠത്തിനുള്ളില്‍ കഴിയാന്‍ ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്. തന്നെ പുറത്താക്കുക ലക്ഷ്യമിട്ടുള്ള മോശം പെരുമാറ്റമാണ് രണ്ടു മാസമായി മഠത്തില്‍ നിന്നുണ്ടായതെന്നും സിസ്​റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാ​ങ്കോ മുളക്കലിനെതിരായ സമരത്തില്‍ പ​ങ്കെടുത്തതിനും സിസ്​റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്​കന്‍ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തില്‍ നിന്നാണ്​ പുറത്താക്കിയത്​. സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളില്‍ നിന്ന്​ വ്യതിചലിച്ചുവെന്ന കുറ്റവും സിസ്​റ്റര്‍ ലൂസിക്കെതിരെ ചുമത്തിയിട്ടുണ്ട്​.

Advertisements

Leave a Reply

Your email address will not be published. Required fields are marked *