KOYILANDY DIARY

The Perfect News Portal

സപ്ലൈ കൊ ഡിപ്പോ ഗോഡൗൺ മാറ്റാനുള്ള നീക്കം: മിനിലോറി ഡ്രൈവർമാർ ആശങ്കയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്ന സപ്ലൈകോ ഡിപ്പോ ഗോഡൗൺ ചില തൽപ്പരകക്ഷികളുടെ ആവശ്യപ്രകാരം ഉള്ളിയേരി പറമ്പിന്റെ മുകളിൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായി മിനിലോറി ഡ്രൈവേഴ്സ് കോഡിനേഷൻ കമ്മറ്റി ആരോപിച്ചു. ഗോഡൗൺ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്ന മിനിലോറി ഡ്രൈവർമാർ ആശങ്കയിലാണ്. ഗോഡൗൺ ഉള്ളിയേരിയിലേക്കു മാറ്റുന്നത് കൊണ്ട് സർക്കാറിന് ലോറി വാടക ഇനത്തിൽ കൂടുതൽ ചിലവ് നേരിടുന്നതാണ്.

കൂടാതെ കൊയിലാണ്ടി ഡിപ്പോ ഗോഡൗണിൽ നിന്നും കൊയിലാണ്ടി പ്രദേശത്തെ വിവിധ മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യേണ്ടത് ഇവിടെ നിന്നാണ്. ആയതിന് ലോറി വാടക അധികമായി വരുന്നതുമാണ്. ഇത് സപ്ലൈകോക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതാണ്. കൊയിലാണ്ടി പ്രദേശത്ത് തന്നെ വേറേ അനുയോജ്യമായ കെട്ടിടങ്ങൾ ലഭ്യമാണ്. ഡിപ്പോ കൊയിലാണ്ടായിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മിനിലോറി ഡ്രൈവേഴ്സ് കോഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *