KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്നു വരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ്സുടമകളുടെ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥന മാനിച്ചാണ് നേതാക്കൾ സമരം പിൻവലിച്ചത്.  കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലും സർക്കാർ നിലപാട് വ്യക്തമാക്കുകയുണ്ടായി.

അതിനിടെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ സമരത്തിൽ നിന്ന് പിൻവാങ്ങി ബസ്സുകൾ ഓടിത്തുടങ്ങിയിരുന്നു. ഇത് ഇത് ബസ്സ് ഉടമകളുടെ ഇടയിൽ വലിയ വിഭാഗീയത സൃഷ്ടിച്ചിരുന്നു. കൂടാതെ സംസ്ഥാന സർക്കാർ എസ്മ ഉൾപ്പെടെ പ്രയോഗിച്ച് ബസ്സ് പിടിച്ചെടുത്തസർവ്വീസ് നടത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതോടുകൂടിയാണ് സമരം പിൻവലിക്കാൻ ബസ്സുടമകൾ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *