KOYILANDY DIARY

The Perfect News Portal

ശല്യമായി പിറകേ കൂടിയ ഭാര്യയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍

ഡല്‍ഹി:  ശല്യമായി പിറകേ കൂടിയ ഭാര്യയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. 27കാരനായ തൗസീഖ് ആണ് ജയ എന്ന യുവതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്നേക്കാള്‍ ഏഴ് വയസ് പ്രായമുള്ള ജയയെ തൗസീഖ് പ്രണയിച്ചാണ് വിവാഹം ചെയ്തത്. എന്നാല്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുത്തതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനക്കേസ് ഇരുവരും ഫയല്‍ ചെയ്തു. എന്നാല്‍ കേസിന്റെ വിചാരണയ്ക്കിടയില്‍ ജയ തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയും വിവാഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൗസീഖിനെ ശല്യം ചെയ്യുകയുമായിരുന്നു.

ജോലി സ്ഥലത്ത് സ്ഥിരമായി എത്തുന്ന ജയ തന്റെ ജീവിതം നരകമാക്കുന്നുവെന്ന് തൗസീഖ് പരാതിയില്‍ പറയുന്നു. കൂടാതെ ജയ സ്ഥിരമായി തനിക്ക് മെസേജുകള്‍ അയച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ സുഹൃത്തുക്കളെ സമീപിച്ച് തൗസീഖിന്റെ മനം മാറ്റാനും ശല്യം ചെയ്യുന്നുണ്ടത്രേ.

Advertisements

അതേസമയം ജയയ്ക്ക് പറയാനുള്ളത് ഇതില്‍ നിന്നും വിത്യസ്ഥമായ കാര്യങ്ങളാണ്. പരസ്പരം പിരിയാന്‍ തീരുമാനിച്ച് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത ശേഷമാണ് തന്റെ ഭര്‍ത്താവിന് മറ്റൊരു പ്രണയമുള്ള കാര്യം ജയ അറിയുന്നത്. ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും ഒരു കാരണവശാലും ഭര്‍ത്താവിനെ വിട്ട് പോകില്ലെന്നും ജയ കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ വിചാരണ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *