KOYILANDY DIARY

The Perfect News Portal

ശബരിമല നട ഇന്നു തുറക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്നാണ് നട തുറക്കുക.ജനുവരി 14നാണ് മകരവിളക്ക്. യോഗ നിദ്രയിലായുന്ന അയ്യപ്പനെ മേല്‍ശാന്തി ഭക്തജന സാന്നിധ്യം അറിയിച്ച്‌ ദീപം തെളിയിച്ച്‌ ഉണര്‍ത്തും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കുന്നതിനുള്ള അനുമതിയും ഭസ്മവും മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്ബൂതിരിയ്ക്കു നല്‍കും. ഉപദൈവങ്ങളായ കന്നിമൂല ഗണപതിയ്ക്കും നാഗരാജാവിനും ദീപം തെളിയിച്ച ശേഷം, പതിനെട്ടാം പടിയിറങ്ങി കര്‍പ്പൂരാഴി ജ്വലിപ്പിയ്ക്കും. അയ്യപ്പന്‍ യോഗനിദ്രയിലാണെന്ന വിശ്വാസമുള്ളതിനാല്‍ ഇന്ന് പ്രത്യേകിച്ച്‌ പൂജകളൊന്നുമില്ല. നാളെ രാവിലെ മൂന്നര മുതലാണ് നെയ്യഭിഷേകം ആരംഭിയ്ക്കുക. ജനുവരി 14നാണ് മകരവിളക്കും മകര ജ്യോതി ദര്‍ശനവും.

Leave a Reply

Your email address will not be published. Required fields are marked *