KOYILANDY DIARY

The Perfect News Portal

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ഒറ്റപ്പാലം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഒറ്റപ്പാലം മാവടി ഗോപാലകൃഷ്ണന്റെ മകള്‍ അനഘ (8)യാണ് മരിച്ചത്. കടമ്പയ്പ്പുറം ഗവണ്‍മെന്റ് യു.പി. സ്കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനഘ. കഴിഞ്ഞ ശനിയാഴ്ചയാണ് അനഘയടക്കം 70 പേര്‍ക്ക് വിവാഹ സല്‍ക്കാരത്തിനിടെ ഭഷ്യ വിഷബാധയേറ്റത്. ഇതില്‍ 30 പേര്‍ കടമ്പയ്പ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. അനഘയും ഇവിടെ ചികിത്സയിലായിരുന്നു. എന്നാല്‍ അനഘയുടെ നില വഷളായതോടെ പെരുന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിഷബാധയേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *