KOYILANDY DIARY

The Perfect News Portal

വൈപ്പിനിലെ ഫിഷറീസ് ഓഫീസ് അടിച്ചു തകര്‍ത്തു

കൊച്ചി: നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയതിന് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച്‌ കൊച്ചി വൈപ്പിനിലെ ഫിഷറീസ് ഓഫീസ് ബോട്ടുടമയുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

കഴിഞ്ഞ ദിവസം മുനമ്പം ഭാഗത്തു നിന്ന് നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ചെറുമത്സ്യങ്ങളെ വലിയ തോതില്‍ പിടിച്ചുവെന്നായിരുന്നു കേസ്. ഇതിന് ശേഷം ബോട്ടുടമയുടെ നേതൃത്വത്തില്‍ മുനമ്പം ഭാഗത്തെ ഇരുന്നൂറോളം ആളുകള്‍ ബൈക്കുകളിലും വാനുകളിലുമായെത്തി ഓഫീസ് അടിച്ചു പൊളിക്കുകയായിരുന്നു.

അധികൃതര്‍ പിടിച്ചെടുത്ത രണ്ടുബോട്ടുകളും ഇവര്‍ ബലമായി മോചിപ്പിച്ച്‌ കൊണ്ടുപോവുകയും ചെയ്തു. അക്രമത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓഫീസിലെ ഫയലുകളും, ഫര്‍ണിച്ചറുകളും നശിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *