KOYILANDY DIARY

The Perfect News Portal

വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. കേളം പൊയില്‍ ജാനൂട്ടിക്കാണ് (50) തലക്ക് പരിക്കേറ്റത്.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തലക്ക് അടിച്ചതെന്ന് മകന്‍ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *