KOYILANDY DIARY

The Perfect News Portal

വീടിന് തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു

കായംകുളം: വീടിന് തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു. കണ്ടല്ലൂര്‍ വടക്ക് വാഴുവേലില്‍ വടക്കതില്‍ ശങ്കരിയമ്മ (90) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. അടുക്കളയിലെ അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ ഉയരുന്നതു കണ്ട സമീപവാസികള്‍ ഓടിക്കൂടി അണയ്ക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചെങ്കിലും വീടിനുള്ളില്‍ അകപ്പെട്ട ശങ്കരിയമ്മയെ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *