KOYILANDY DIARY

The Perfect News Portal

വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി. എന്‍ വാസവന്‍

പേരാമ്പ്ര: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി. എന്‍ വാസവന്‍. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ജന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിൻ്റെ ചെമ്പ്ര ശാഖയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ്‌ ഡെപ്പോസിറ്റ് നറുക്കെടുപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍ പി ബാബു നിര്‍വഹിച്ചു.

സഹകരണം സംഘം ജോയിന്റ് രജിസ്റ്റട്രാര്‍ ടി ജയരാജന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് സെക്രട്ടറി കെ.കെ ബിന്ദു റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഗിരിജ ശശി, വിനീത മനോജ്‌, നുസ്രത്ത് ടീച്ചര്‍, ഇ.എസ് ജെയിംസ്, എം.ജെ ത്രേസ്യ, ബിന്ദു വത്സന്‍ എ.ജി ഭാസ്കരന്‍, വി വി കുഞ്ഞിക്കണ്ണന്‍, ബേബി കാപ്പുകാട്ടില്‍, പി എം ജോസഫ് മാസ്റ്റര്‍, വര്ഗീസ് കോലത്ത് വീട്ടില്‍, എം സുര്‍ജിത്ത്, ഡോ. പി.ബി സുരേഷ് കുമാര്‍, കോടേരി മൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി.പി രഘുനാഥ് സ്വാഗതവും കെ.പി മനോഹരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *