KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്ന ബസ്സുകള്‍ നിരത്തുകളില്‍ തടയും

കോഴിക്കോട്: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്ന ബസ്സുകള്‍ നിരത്തുകളില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സര്‍ക്കാര്‍ പറഞ്ഞ നിരക്കില്‍ നിന്നും വിത്യസ്തമായ നിരക്കുകളാണ് പലയിടങ്ങളിലും ബസ്സുകള്‍ ഈടാക്കുന്നത്. നിര്‍ദ്ദേശിച്ച തുകയില്‍ നിന്നും ഇരട്ടി തുക ഈടാക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. നിരത്തില്‍ തടയുന്ന ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി പ്രതിഷേധിക്കാനാണ് ഉദ്ദേശമെങ്കില്‍ നിരന്തരമായി സര്‍വ്വീസ് നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്നും അഭിജിത്ത് പറഞ്ഞു.

ബസ്സു മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുള്ളത്. വേട്ടക്കാരനൊപ്പം ചേരുകയും ഇരയോടപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അന്യായമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കിയാല്‍ ആര്‍ ടി ഒ ഓഫീസ്സ് മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു. ബത്തേരിയില്‍ കഴിഞ്ഞ ദിവസം സമരം ചെയ്ത കെഎസ് യു പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ ശ്രമിച്ച പൊലീസ് നടപടിയില്‍ അദ്ദേഹം പ്രതിഷേധിച്ചു.

കെ എസ് യു പ്രവര്‍ത്തകരെ ക്യാമ്ബസിനുള്ളില്‍ കയറി മര്‍ദ്ദിക്കുമെന്നാണ് ലോ കോളേജ് യൂണിയന്‍ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ലയണല്‍ മാത്യൂ, ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *