KOYILANDY DIARY

The Perfect News Portal

കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.30ന് നടന്ന അപകടത്തില്‍ ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പെണ്‍കുട്ടിയും മദ്ധ്യ വയസ്കനുമാണ് മരിച്ചത്. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് നാടിനെ നടുക്കിയ ദുരന്തം.

രാവിലെ കണ്ണൂരിലേക്ക് പോകാന്‍ ബസ് കാത്തിരുന്ന അബ്ദുള്‍ ഖാദര്‍ (58), ട്യൂഷന്‍ ക്ലാസിന് പോകാനിറങ്ങിയ അഫ്രാന്‍ (17 ) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ധര്‍മ്മടം സ്വദേശിയുടെ കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. അപകടം പതിവായ റോഡിലൂടെ കാര്‍ അമിതവേഗതയില്‍ വന്നതാകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *