KOYILANDY DIARY

The Perfect News Portal

വിദ്യാദർശൻ പദ്ധതി: സേവാഭാരതി പ്രവർത്തകർ ലാപ്ടോപ്പ് നൽകി

കൊയിലാണ്ടി: വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സേവാഭാരതി പ്രവർത്തകർ പഠനച്ചിലവ് എറെറടുത്ത കറുവങ്ങാട് കഴിക്കാട്ടു താഴ സദാനന്ദൻ്റെയും അഖിലയുടെയും മകൻ അഭിനന്ദിന് ലാപ്ടോപ്പ് നൽകി.

കൊല്ലം ടി.കെ എം എഞ്ചിനീയറിംഗ് കോളേജ് സിവിൽ എഞ്ചിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിനന്ദ്.
സുശീല ടീച്ചർ വിപഞ്ചിക (റിട്ട: ഹെഡ്മിസ്ട്രസ്സ്) സേവാഭാരതിക്കു വേണ്ടി ലാപ് ടോപ്പ് അഭിനന്ദിനെ ഏൽപ്പിച്ചു. മോഹനൻ കല്ലേരി, ബാലൻ നായർ പാത്യേരി, ശിവപ്രസാദ്, മുരളി കെ കെ, സജിത്ത് എം.വി, ശ്യാം ബാബു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *