KOYILANDY DIARY

The Perfect News Portal

വാര്‍ധക്യത്തില്‍ ഉറ്റവര്‍ ആരുമില്ലാതെ ചെന്നൈയിലെ തെരുവില്‍ അനാഥയെ പോലെ ജീവിക്കുന്നത് ഒരുകാലത്ത് പ്രേംനസീര്‍ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ?

ഈ ചിത്രത്തില്‍ കാണുന്നത് ഒരുകാലത്ത് പ്രേംനസീര്‍ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ? ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ അവകാശപ്പെടുന്നത് ശരിയാണോ? ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും ഓടിനടന്ന് അഭിനയിച്ചിരുന്ന സാധനയുടെ (അന്തരിച്ച ബോളിവുഡ് നടിയല്ല) ഇന്നത്തെ അവസ്ഥ ഇതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വാര്‍ധക്യത്തില്‍ ഉറ്റവര്‍ ആരുമില്ലാതെ ചെന്നൈയിലെ തെരുവില്‍ അനാഥയെ പോലെ ജീവിക്കുന്നതായാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ഒരുകാലത്ത് മലയാള സിനിമയില്‍ വളരെ ശോഭിച്ച്‌ നിന്ന ഒരു കലാകാരിയായരുന്നു സാധന. പ്രേംനസീര്‍ , കെ.പി ഉമ്മര്‍, അടൂര്‍ഭാസി തുടങ്ങി പ്രമുഖ നടന്മാരുടെ കൂടെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീര്‍ നായകനായ ‍ഡെയ്ഞ്ചര്‍ ബിസ്കറ്റ് എന്ന ചിത്രത്തിലെ ‘ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍…’ എന്ന ഗാനരംഗം ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മലയാളികള്‍ കാണില്ല. ഈ പാട്ടില്‍ അഭിനിയിക്കുന്നത് സാധനയാണ്. ലങ്കാദഹനം, റെസ്റ്റ് ഹൗസ്, സിഐഡി നസീര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ആന്ധ്രയിലെ മുസ്ലിം കുടുംബത്തില്‍ പിറന്ന സാധന സിനിമാ പ്രേമികളുടെ ഹരമായി മാറിയത് പെട്ടെന്നാണ്. മനോഹരമായി നൃത്തം ചെയ്തിരുന്ന സാധനയുടെ ഐറ്റം ഡാന്‍സുകള്‍ ഒരുകാലത്ത് പ്രേക്ഷകന്റെ ഉറക്കം കെടുത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും വളരെ തിരക്കുള്ള നടിയായിരുന്നു.

Advertisements

സംവിധായകന്‍ ആലപ്പി അഷ്രഫ് ഇവരുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കുറിപ്പ് എഴുതിയിരുന്നു. അത് പിന്നീട് വൈറലാകുകയും ചെയ്തു.