KOYILANDY DIARY

The Perfect News Portal

ലൈബ്രറി, ലാബ് കെട്ടിട ഉദ്ഘാടവും മിക്‌സഡ് സ്‌കൂൾ പ്രഖ്യാപനവും

കൊയിലാണ്ടി. ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിനായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ലാബ്. ലൈബ്രറി കെട്ടിടം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മിക്സഡായതിൻ്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി. മുഖ്യാതിഥി ആയിരുന്നു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ  കെ. സത്യൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിജില പറവക്കൊടി, കൗൺസിലർമാരായ പി.രത്നനവല്ലി, സി. പ്രജിഷ, വി.പി. ഇബ്രാഹിം കുട്ടി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, കെ.വി. സുരേഷ് പി.കെ. വിശ്വനാഥൻ, സി. രമേശൻ, സുരേഷ് മേലേപ്പുറത്ത്, ഹുസൈൻ മുനവർ തങ്ങൾ, പി.ടി.എ. പ്രസിഡണ്ട് പി.പി. രാധാകൃഷ്ണൻ, പ്രധാനാധ്യാപിക എം.കെ. ഗീത, യു. സജിനി, അൻസാർ കൊല്ലം, അസി.എഞ്ചിനീയർ (പി.ഡബ്ല്യ.ഡി) മുഹമ്മദ് ഷഫീക്ക്, പ്രിൻസിപ്പൽ എ.പി. പ്രബീത്  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34