രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടൗണിൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെയാണ് കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാരെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടവിവരം ആദ്യം പൊലീസിൽ അറിയിച്ചത്. ഫറോക്ക് പൊലീസും വനിതാസെല്‍ അധികൃതരും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.